Sorry, you need to enable JavaScript to visit this website.

റബീഹ് അഹമ്മദും അഹമ്മദ് റസയും ഏഷ്യ യൂത്ത് അന്താരാഷ്ട്ര കോൺഫറൻസിന് 

'ഹ്യൂമൺ സെക്യൂരിറ്റി അജണ്ട ഇൻ ദ ഗ്ലോബലൈസ്ഡ് വേൾഡ്' എന്ന വിഷയത്തിൽ മലേഷ്യയിലെ പുത്രജയ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ ഓഗസ്റ്റ് 25 മുതൽ 27 വരെ നടക്കുന്ന ഏഷ്യ യൂത്ത് അന്താരാഷ്ട്ര യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ റാഫ്ൾസ് ഗ്രൂപ്പ് ചെയർമാൻ റബീഹ് അഹമ്മദും സി.ഇ.ഒ അഹമ്മദ് റസയും പങ്കെടുക്കും. ഏഷ്യ പസഫിക്കിലെ ഏറ്റവും മികച്ച എം.യു.എൻ സമ്മേളനമായാണ് ഈ വർഷത്തെ അയിമുൻ കോൺഫറൻസ് കണക്കാക്കപ്പെടുന്നത്. വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള 500 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 25 ന് തുടങ്ങുന്ന പരിപാടിയിൽ ചർച്ച, സെമിനാർ, സംവാദം തുടങ്ങി കലാകായിക പരിപാടികളോടു കൂടി 27 ന് സമാപിക്കും. 
റാഫ്ൾസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള റാഫ്ൾസ് സയൻസ് ആന്റ് റിസർച്ച് ക്ലബ്ബ് വരും തലമുറയെ മുന്നിൽ കണ്ട് ചെറിയ യാത്രകൾക്കും സാഹസിക സ്‌പോർട്‌സിനും ഉപയോഗിക്കുന്ന അൾട്രാലൈറ്റ് സ്‌പോർട്‌സ് കാറ്റഗറിയിൽപെട്ട വിമാനം ചെലവ് കുറഞ്ഞ രീതിയിൽ വികസിപ്പിച്ച് എടുക്കുന്നതിനെക്കുറിച്ചുള്ള പരീക്ഷണത്തിലാണ്. ബംഗളൂരിലെ ആൽബറ്റ്‌റോസ് ഫ്‌ളൈയിംഗ് സിസ്റ്റംസ് എന്ന അൾട്രാലൈറ്റ് വിമാന കമ്പനിയുടെ സഹകരണത്തോടു കൂടിയാണ് പരീക്ഷണങ്ങൾ നടത്തുന്നത്. റാഫ്ൾസ് ബിസിനസ് ഗ്രൂപ്പിലെ പ്രമുഖ കമ്പനികളായ അപ്പോളൊ ഗ്രൂപ്പ്, നെല്ലറ ഗ്രൂപ്പ്, ലീവേ ഗ്രൂപ്പ്, അഡ്രസ് ഗ്രൂപ്പ് എന്നിങ്ങനെയുള്ള കമ്പനികളുടെ സഹായത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മെക്കാനിക്കൽ എൻജിനീയറായ റബീഹ് ജിദ്ദ അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ പൂർവ വിദ്യാർഥിയാണ്.  കംപ്യൂട്ടർ സയൻസ് എൻജിനീയ റാണ് റസ. ഡോ. ഷൗക്കത്ത് ബുഖാരിയുടെ നേതൃത്വത്തിലുള്ള കശ്മീരിലെ യെസ് ഇന്ത്യ ഫൗണ്ടേഷനിൽ സേവനം ചെയ്യുന്നവർ കൂടിയാണ് ഇവർ. മലപ്പുറം ജില്ലയിലെ ആക്കോട് വലിയ പാലത്തിങ്ങൽ അഹമ്മദിന്റെ മകൻ റബീഹും വേങ്ങര ഡോ. അബൂ സാലിഹിന്റെ മകൻ അഹമ്മദ് റസയും ഉപരി പഠനത്തിനായി പോളണ്ടിലേക്ക് പോകാനിരിക്കുകയാണ്.
 

Latest News