Tuesday , August   20, 2019
Tuesday , August   20, 2019

കശ്മീരിലെ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യവിരുദ്ധം- വിജയ് സേതുപതി

ചെന്നൈ- കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ ശക്തമായ വിമർശനവുമാിയ നടൻ നടൻ വിജയ് സേതുപതി. ആസ്‌ട്രേലിയയിലെ മെൽബണിൽ ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി അഭിപ്രായപ്രകടനം നടത്തിയത്. കേന്ദ്ര സർക്കാറിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സേതുപതി പറഞ്ഞു.
'ഇത് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് അവർ തന്നെയാണെന്ന് പെരിയാർ മുന്നേ പറഞ്ഞിട്ടുണ്ട്. എനിക്ക് നിങ്ങളുടെ വീട്ടിലെ പ്രശ്‌നത്തിൽ തലയിടാൻ കഴിയോ? നിങ്ങളാണ് അതിനു പരിഹാരം കാണേണ്ടത്. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ടാവാം. എന്നാൽ എന്റെ തീരുമാനങ്ങൾ നിങ്ങളിൽ അടിച്ചേൽപ്പിക്കാനാകില്ല. ഇവ രണ്ടും വ്യത്യാസമുണ്ട്' വിജയ് സേതുപതി പറഞ്ഞു.