Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരും ഭയപ്പെടരുത്, കൂടെയുണ്ട്-രാഹുൽ ഗാന്ധി

കൽപ്പറ്റ- പ്രളയത്തിന്റെ പേരിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരും കൂടെയുണ്ടെന്നും രാഹുൽ ഗാന്ധി. തന്റെ ലോക്‌സഭ മണ്ഡലമായ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുൽ ദുരിതബാധിതരോട് ആശ്വാസവാക്കുകൾ പറഞ്ഞത്. മഴക്കെടുതി വലിയ ദുരന്തമാണ് ഉണ്ടാക്കിയതെങ്കിലും ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ നിലമ്പൂർ കവളപ്പാറയിൽ സന്ദർശനം നടത്തിയ രാഹുൽ ഇന്ന് കോഴിക്കോട് കൈതപ്പൊയ്‌ലിലാണ് ആദ്യ സന്ദർശനത്തിനെത്തിയത്.
കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയപ്പോൾ ആളുകൾ പ്രധാനമായി പറഞ്ഞത് വീടുകൾ പുനർനിർമിക്കുന്നതിനെ കുറിച്ചാണ്. വീടുകളിലേക്ക് മടങ്ങുമ്പോഴുള്ള ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുവെന്നും രാഹുൽ പറഞ്ഞു.

കനത്ത മഴമൂലം ദുരിതത്തിലായവർക്ക് പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കും. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയെന്നും രാഹുൽ വ്യക്തമാക്കി.അതിനിടെ, ദുരിതം അനുഭവിക്കുന്നവർക്കു സഹായമെത്തിക്കാൻ അഭ്യർത്ഥനയും രാഹുൽ നടത്തി. വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നും രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.

ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും രാഹുൽ കുറിച്ചിട്ടുണ്ട്.
എന്റെ പാർലമെന്ററി മണ്ഡലമായ വയനാടിനെ പ്രളയം ബാധിച്ചിരിക്കുകയാണ്. വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നു. താഴെപ്പറയുന്ന സാധനങ്ങൾ അടിയന്തരമായി വേണ്ടതാണ്.'

ഒപ്പം ഈ സാധനങ്ങൾ എവിടെയാണ് എത്തിക്കേണ്ടതെന്നും രാഹുൽ കുറിച്ചിട്ടുണ്ട്. ഫോൺ നമ്പരുകളും നൽകിയിട്ടുണ്ട്. ഇന്നലെ കേരളത്തിലെത്തിയ രാഹുൽ, തനിക്ക് മണ്ഡലത്തിൽ കൂടുതൽ ദിവസം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ ഉന്നയിച്ചതിനാൽ രാഹുൽ എത്ര ദിവസം മണ്ഡലത്തിൽ ഉണ്ടാവുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 
 

Latest News