Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മധ്യ-തെക്കന്‍ കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം- ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുകയാണെന്നും മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പ്.  24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഹിമാലയത്തിന് സമാന്തരമായി സഞ്ചരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതല്‍ വെള്ളി വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കാം.
മലയോര മേഖലകളിലും മഴ ശക്തമായിരിക്കും. ബുധന്‍ മുതല്‍ വെള്ളി വരെ അതീവ ജാഗ്രത പാലിക്കണം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ സാധാരണ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Latest News