മുങ്ങിയ കാര്‍ പുറത്തെടുത്തു; പണവും സ്വര്‍ണവും ഒഴുകിപ്പോയി

കാഞ്ഞങ്ങാട്- അരയിപ്പുഴയില്‍ മുങ്ങിയ കാര്‍ പുറത്തെടുത്തു. കാറിനകത്തുണ്ടായിരുന്ന 20 പവനും 10,000 രൂപയും കണ്ടെത്താനായില്ല. കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സിലാണ് പണം വെച്ചിരുന്നത്. പിന്‍സീറ്റില്‍ വെച്ചിരുന്ന ലേഡീസ് ബാഗിലായിരുന്നു സ്വര്‍ണം. കാറിന്റെ ഡോറുകള്‍ തുറന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പണവും സ്വര്‍ണവും ഒഴുകിപ്പോയെന്ന് കരുതുന്നു.
കഴിഞ്ഞദിവസം സന്ധ്യയോടെയാണ് ചായ്യോത്ത് സ്വദേശി അബ്ദുള്‍സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ടത്. നീന്തല്‍ താരവും തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എം.ടി.പി.സെയ്ഫുദീന്റെ നേതൃത്വത്തിലാണ് കാര്‍ പുറത്തെടുത്തത്.

 

Latest News