Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

50 ലക്ഷം ഭക്ഷണപ്പൊതിയും ഒരുകോടി മിനറല്‍ വാട്ടറും; റെക്കോര്‍ഡുമായി ഹദിയ

മിനാ -ഹാജി ആന്റ് മുഅ്തമിർ ഗിഫ്റ്റ് ചാരിറ്റബിൾ സൊസൈറ്റി (ഹദിയ) ഈ വർഷം ഹജ് തീർഥാടകർക്കിടയിൽ 50 ലക്ഷം പാക്കറ്റ് ഭക്ഷണവും ഒരു കോടി ബോട്ടിൽ മിനറൽ വാട്ടറും വിതരണം ചെയ്യുന്നു. അറഫ, മുസ്ദലിഫ, മിന, ഹജ് തീർഥാടകരെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുന്ന കേന്ദ്രങ്ങൾ, മക്ക, മദീന, മീഖാത്തുകൾ, വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കു സമീപമുള്ള പ്രദേശങ്ങൾ, ജിദ്ദ, മദീന എയർപോർട്ടുകൾ എന്നിവിടങ്ങളിൽ വെച്ചാണ് ഹാജിമാർക്കിടയിൽ സൊസൈറ്റി ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ലഘുഭക്ഷണങ്ങൾക്കും പുറമെ തീർഥാടന യാത്രയിൽ ഹാജിമാർക്ക് പ്രയോജനപ്പെടുന്ന മറ്റു വസ്തുക്കളും ഉപഹാരങ്ങളായി വിതരണം ചെയ്യുന്നുണ്ടെന്ന് ഹാജി ആന്റ് മുഅ്തമിർ ഗിഫ്റ്റ് ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. യൂസുഫ് അൽബാഹൂസ് പറഞ്ഞു. 


തങ്ങൾക്കു വേണ്ടി ബലികർമം നിർവഹിക്കുന്നതിനും തീർഥാടകർ സൊസൈറ്റിയെ ചുമതലപ്പെടുത്തുന്നുണ്ട്. സാമ്പത്തിക ശേഷിയുള്ളവർ സൊസൈറ്റിക്ക് സംഭാവനകൾ നൽകുന്നതിനും ഹജ് സേവന മേഖലയിൽ പങ്കാളിത്തം വഹിക്കുന്നതിനും മുന്നോട്ടു വരണമെന്ന് ഡോ. യൂസുഫ് അൽബാഹൂസ് ആവശ്യപ്പെട്ടു. പത്തു വർഷം മുമ്പാണ് ഹാജി ആന്റ് മുഅ്തമിർ ഗിഫ്റ്റ് ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിതമായത്. പത്തു വർഷത്തിനിടെ പതിനേഴര കോടി സേവനങ്ങൾ തീർഥാടകർക്ക് സൊസൈറ്റി നൽകിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ഏഴു കോടിയിലേറെ പേർക്ക് ലഭിച്ചതായാണ് കണക്ക്.
 

Latest News