കോഴിക്കോട്- നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചതുമൂലം സൗദിയയുടെ വലിയ വിമാനം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത് വലിയ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.
പേമാരിയെ തുടര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് അടച്ചതിനാലാണ് സൗദിയയുടെ 413 യാത്രക്കാരെ ഉഉള്‍ക്കൊള്ളുന്ന Saudia B777-300ER വലിയ വിമാനം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ലെന്ന സുരക്ഷാ മുന്നറിയിപ്പുള്ളത് ചൂണ്ടിക്കാട്ടിയാണ് കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ ഇന്ത്യ നീട്ടിയിരുന്നത്. ഇപ്പോള്‍ എല്ലാ അനുമതിയും ലഭിച്ചിരിക്ക, സെപ്റ്റംബര്‍ 15 ന് ഹജ് ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
കൊച്ചി എയര്‍പോര്‍ട്ട് അടക്കുമ്പോള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ സ്വമേധയാ വികസിച്ചതെങ്ങനെ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ ഉന്നയിക്കുന്ന ചോദ്യം. പതിവുപോലെ രാഷ്ട്രീയക്കാര്‍ക്കും ലോബികള്‍ക്കുമെതിരെ വിമര്‍ശനം ശക്തമാണ്.