Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; സൈന്യമിറങ്ങി

നിലമ്പൂര്‍- നിരവധി വീടുകള്‍ മണ്ണിനടിയില്‍ പെട്ടു പോയ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ രക്ഷാദൗത്യത്തിനായി സൈന്യമിറങ്ങി. രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 11 ആയി മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തില്‍ മണ്ണു നിറഞ്ഞു കിടക്കുകയാണ്. ദുരന്ത നിവാരണസേനയും സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുക്കുന്നു.
ഇന്നലെ രാത്രി മഴ പെയ്യാതിരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് ആശ്വാസമാകുന്നുണ്ട്. അമ്പതടിയോളം ആഴത്തില്‍ മണ്ണ് ഇളക്കി നീക്കേണ്ടതുണ്ട്.  
രക്ഷാപ്രവര്‍ത്തനത്തിനിടെ ശനിയാഴ്ച വീണ്ടും ഉരുള്‍പൊട്ടിയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഓടിമാറിയതിനാലാണ് മറ്റൊരു ദുരന്തം ഒഴിവായത്. 50 ലേറെ പേര്‍ മണ്ണിനടിയിലായതായാണ് നാട്ടുകാര്‍ കരുതുന്നത്. ശനിയാഴ്ച കടപുഴകിയ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.

 

Latest News