Sorry, you need to enable JavaScript to visit this website.

ആശുപത്രികളിലായവര്‍ക്കും ഹജ് പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി

ജിദ്ദ - ജിദ്ദയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ ഏഴു വിദേശ ഹജ് തീർഥാടകരെ ജിദ്ദ ആരോഗ്യ വകുപ്പ് ആംബുലൻസുകളിൽ അറഫയിലെത്തിച്ചു. ഹജ് നിർവഹിക്കുന്നതിനായാണ് ഇവരെ ആംബുലൻസുകളിൽ അറഫയിലെത്തിച്ചത്. ഉത്തര ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽനിന്നാണ് ആംബുലൻസ് വാഹന വ്യൂഹം അറഫയിലേക്ക് തിരിച്ചത്. 


ഓരോ ആംബുലൻസിലെയും തീർഥാടകനെ ഒരു ഡോക്ടറും നഴ്‌സും അനുഗമിച്ചു. അടിയന്തര സാഹചര്യത്തിൽ ആവശ്യമായ സേവനം നൽകുന്നതിന് ഡോക്ടർമാരും നഴ്‌സുമാരും സാങ്കേതിക ജീവനക്കാരും അടക്കമുള്ള മെഡിക്കൽ സംഘവും ഇവരെ അനുഗമിച്ചു. 


ആംബുലൻസ് വാഹന വ്യൂഹത്തിന്റെ യാത്ര സുഗമമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ജിദ്ദ ആരോഗ്യ വകുപ്പ് മുൻകൂട്ടി ഏകോപനം നടത്തിയിരുന്നു. മദീനയിലെയും മക്കയിലെയും ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന, ആരോഗ്യനില അനുവദിക്കുന്ന മുഴുവൻ തീർഥാടകരെയും ഹജ് കർമം നഷ്ടപ്പെടാതെ നോക്കുന്നതിന് ആംബുലൻസുകളിൽ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് നീക്കിയിരുന്നു.
 

Latest News