നോർവേയിൽ പള്ളിയിൽ വെടിവെപ്പ്, ഒരാൾക്ക് പരിക്ക്

ഓസ്‌ലോ- നോർവേ തലസ്ഥാന നഗരിയായ ഓസ്‌ലോയിൽ പള്ളിയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്. വെടിവെപ് നടത്തിയ ആളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഓസ്‌ലോയിലെ ബൈറം നഗരിയിലെ നൂർ ഇസ്‌ലാമിക് സെന്റർ പള്ളിയിലാണ് അക്രമി വെടിയുതിർത്തത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്‌റ്റഡിയിലെടുത്തതായി ഓസ്‌ലോ പോലീസ് ട്വിറ്ററിൽ അറിയിച്ചു. സംഭവത്തിൽ ഇയാളെ കൂടാതെ മറ്റാരും പ്രതികളായിട്ടിലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും വംശീയ വിദ്വേഷമാണ് സംഭവത്തിനു പിന്നിലെന്ന് സൂചന. തങ്ങളിൽ പെട്ട ഒരാളെ ഹെൽമറ്റും പ്രത്യേക യൂണിഫോമുമായെത്തിയ വെളുത്ത വർഗ്ഗക്കാരൻ വെടിവെക്കുകയായിരുന്നുവെന്നു പള്ളിയിലെ ചീഫ് ഇമാം ഇർഫാൻ മുഷ്‌താഖ്‌ പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തി. 

Latest News