Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തോക്കുചൂണ്ടി മരുമകളെ പീഡിപ്പിച്ച ബി ജെ പി നേതാവിനെതിരെ കേസ്

ന്യൂദൽഹി- മകന്റെ ഭാര്യയെ തോക്കിൻ മുന്നിൽ പീഡിപ്പിച്ചെന്ന പരാതിയിൽ ദൽഹിയിൽ മുതിർന്ന ബി ജെ പി നേതാവിനെതിരെ പോലീസ് കേസ്. രണ്ടു തവണ ദൽഹി എം എൽ എ ആയി വിജയിച്ച മനോജ് ഷോകേനെതിരേയാണ് യുവതിയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌തത്‌. ഇക്കഴിഞ്ഞ ഡിസംബർ 31 നും ജനുവരി 1 നും നടന്ന സംഭവത്തിലാണ് മകന്റെ ഭാര്യ കൂടിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഭർത്താവിനൊപ്പം സ്വന്തം വീട് ഒഴിവാക്കി ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിലേക്കെത്തിയപ്പോഴാണ് സംഭവം. അവരുടെ വീട്ടിലേക്ക് പോകുന്നതിനു മുന്നോടിയായി ന്യൂ ഇയർ ആഘോഷത്തിനായി ഇവർ തങ്ങളോടോപ്പമുള്ള സഹോദരനൊപ്പം ഹോട്ടലിൽ പോയി ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിലെത്തിയ ശേഷം ഭർത്താവ് പുറത്തേക്ക് പോകുകയും ഞാൻ ഉറക്കം ആരംഭിക്കുകയും ചെയ്‌തു. തുടർന്നാണ് അർദ്ധ രാത്രി കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നാവശ്യപ്പെട്ട് മുറിക്കകത്ത് കയറിയ മനോജ് ഷോകേൻ തന്നെ കയറിപ്പിടിക്കുകയും എതിർത്തപ്പോൾ തോക്കെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറഞ്ഞു. സഹോദൻറെ വിവാഹം മുന്നിൽ കണ്ടാണ് ഇത്രയും കാലം പരാതിയുമായി രംഗത്തെത്താതിരുന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

Latest News