Sorry, you need to enable JavaScript to visit this website.

മിനായില്‍ പുതുമയായി ഇരുനില ടെന്റുകള്‍

മക്ക- മിനായിൽ ഈ വർഷം ആദ്യമായി നിർമിച്ച ഇരുനില തമ്പുകളുടെ പ്രയോജനം 37,000 ഓളം ഹാജിമാർക്ക്.  കിഴക്കൻ മിനായിൽ റബ്‌വ പദ്ധതിയുടെ ഭാഗമായാണ് ഇരുനില തമ്പുകൾ നിർമിച്ചിരിക്കുന്നത്. തീർഥാടകർക്കുള്ള താമസസൗകര്യം മെച്ചപ്പെടുത്തുന്നതിനും മിനായിലെ സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇരുനില തമ്പുകൾ നിർമിച്ചിരിക്കുന്നത്. 


ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിയിലെ ഹജ്, ഉംറ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, മക്ക പ്രവിശ്യ വികസന അതോറിറ്റി, ഹജ്, ഉംറ മന്ത്രാലയം, സിവിൽ ഡിഫൻസ് എന്നിവ ഇരുനില തമ്പുകളുടെ പ്രയോജനം വിലയിരുത്തും. ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ വരും വർഷങ്ങളിൽ ഇരുനില തമ്പുകൾ കൂടുതൽ വ്യാപിപ്പിക്കും. ഇരുനില തമ്പുകളോട് ചേർന്ന് ടോയ്‌ലറ്റുകൾ നവീകരിക്കുകയും ബഹുനില അടുക്കളകൾ നിർമിക്കുകയും നടപ്പാതകൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

Latest News