അരുണ്‍ ജെയ്റ്റ്‌ലി ആശുപത്രിയില്‍;മോഡിയും അമിത് ഷായും സന്ദര്‍ശിച്ചു

ന്യൂദല്‍ഹി- ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ  പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി പ്രസിഡന്റുമായ അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സന്ദര്‍ശിച്ചു.
ഒന്നാം മോഡി മന്ത്രിസഭയില്‍ പ്രമുഖനായിരുന്ന ജെയ്റ്റ്‌ലി പലപ്പോഴും സര്‍ക്കാരിന്റെ മുഖ്യ പ്രശ്‌നപരിഹാരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest News