കെജ്‌രിവാളിനും ഏതാനും ദേശീയ നേതാക്കൾക്കും വധഭീഷണി; യുവാവ് പോലീസ് പിടിയിൽ

ന്യൂദൽഹി- ദൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കം നിരവധി നേതാക്കൾക്ക് വധഭീഷണിയുമായി രംഗത്തെത്തിയ യുവാവിനെ പോലീസ് പിടികൂടി. കെജ്‌രിവാളിനെ കൂടാതെ, ഏതാനും ദേശീയ രാഷ്ട്രീയ നേതാക്കളെ വകവുരുത്തുമെന്നു ഭീഷണിപ്പെടുത്തിയ അഭിഷേക് തിവാരി (28) എന്ന യുവാവിനെയാണ് മുംബൈയിൽ നിന്നും പോലീസ് പിടികൂടിയത്.  നേതാക്കളെ ഭീഷണിപ്പെടുത്തിയതിനു പുറമെ ന്യൂദൽഹിയിലെ ആസ്ഥാനം ബോംബ് വെച്ച് തകർക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഫർണിച്ചർ പോളിഷ് സാധനം നൽകുന്ന ഡെലിവറി ബോയി ആയാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ദില്ലി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെതിരെ പോലീസ് വല വിരിച്ചത്. കെജ്‌രിവാളിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം ഇമെയിൽ വഴിയാണ് ഇദ്ദേഹം അയച്ചത്. മെയിൽ ലഭിച്ചയുടൻ തന്നെ സൈബർ ക്രൈം കേസിൽ ഇടപെടുകയും ഇയാളെ അറസ്‌റ്റു ചെയ്യുകയുമായിരുന്നു. 
        ഇതിനായി ദില്ലി പോലീസ് മൂന്ന് പ്രത്യേക സംഘത്തിനും രൂപം നൽകിയിരുന്നു. തുടർന്നാണ് മൊബൈലിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും മൊബൈൽ ഐ പി അഡ്രസും ലൊക്കേഷനും മനസ്സിലാക്കിയ സംഘം മുംബൈയിലെക്കും കാൺപൂരിലേക്കും തിരിക്കുകയും ചെയ്‌തു. എന്നാൽ, ഇതിനിടെ യുവാവ് അപ്രത്യക്ഷമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ ഏറ്റവും ജന സാന്ദ്രതയുള്ള പ്രദേശത്ത് നിന്നും യുവാവിനെ പിടികൂടിയത്

Latest News