മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍വെച്ച് വിഷം കഴിച്ചു

കൊച്ചി-വൈപ്പിനില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കല്‍, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാര്‍ഥിനികളാണ് വിഷം കഴിച്ചത്. മൂവരും അടുത്ത സുഹൃത്തുക്കളാണ്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ആദ്യം ഞാറക്കലും പിന്നീട് എറണാകുളത്തും സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കേക്കാണ് കഴിച്ചതെന്നാണ് സൂചന.  ഞാറക്കല്‍ സിഐ പി.കെ.മുരളി മൂവരുടേയും മൊഴി ശേഖരിച്ചെങ്കിലും കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മജിസ്‌ട്രേറ്റിനെക്കൊണ്ട് രഹസ്യമൊഴി എടുപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

 

Latest News