നവജാത ശിശുവിനെ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ചു; അമ്മയെ തിരിച്ചറിഞ്ഞു

മുംബൈ- നവജാത ശിശുവിനെ പൊതു ശൗചാലയത്തില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ മുംബ്രയിലാണ് സംഭവം. ടോയ്‌ലെറ്റ് ഉപയോഗിക്കാനെത്തിയ സ്ത്രീയാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അധികൃതരെ വിവരം അറിയിച്ചത്. കുഞ്ഞിനെ സന്നദ്ധ പ്രവര്‍ത്തകയുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സ്ത്രീ തന്നെ അമ്മയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യുവതിയെ തിരിച്ചറിഞ്ഞതായും കേസെടുത്തതായും പോലീസ് അറിയിച്ചു.

 

Latest News