Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ രണ്ടാമത്തെ ഡ്രോണും തകര്‍ത്തു; ലക്ഷ്യമിട്ടത് അബഹ

റിയാദ്- സൗദി അറേബ്യയിലെ അബഹ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യകള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. യെമനില്‍ ഹൂത്തി ഭീകരരുടെ തലസ്ഥാനമായ സന്‍ആയില്‍നിന്നാണ് വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനം അയച്ചതെന്ന് സഖ്യസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയിലെ ജിസാന്‍ ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ വ്യാഴാഴ്ച രാവിലെ സഖ്യസേന തകര്‍ത്തിരുന്നു. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ എത്തിക്കാന്‍ ഭീകരര്‍ക്ക് സാധിക്കില്ലെന്നും എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

 

Latest News