ജിസാന്‍ - അഹദ് മസാരിഹ വാദി മസ്‌ലയില്‍ കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ അഞ്ചംഗ കുടുംബത്തില്‍ നാലു പേരുടെ മൃതദേഹം കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദമ്പതികളുടെയും രണ്ടു കുട്ടികളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. കാര്‍ ഒഴുക്കില്‍പെട്ട സ്ഥലത്തു നിന്ന് കിലോമീറ്ററുകള്‍ ദൂരെയായിരുന്നു മൃതദേഹങ്ങള്‍. ഒരു കുട്ടിക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ദമ്പതികളും മൂന്നു മക്കളും സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച രാത്രിയാണ് ഒഴുക്കില്‍ പെട്ടത്.
നിരവധി സൗദി പൗരന്മാരും തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. കുടുംബം സഞ്ചരിച്ച കാര്‍ അപകട സ്ഥലത്തുനിന്ന് 500 മീറ്റര്‍ ദൂരെ പാടെ തകര്‍ന്ന നിലയില്‍ കണ്ടെത്തി. കുടുംബത്തിലെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനു വേണ്ടി സിവില്‍ ഡിഫന്‍സ് അധികൃതര്‍ കാര്‍ പൊളിച്ച് പരിശോധന നടത്തി.