Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറഫ ഖുതുബ നിർവഹിക്കുക ശൈഖ് മുഹമ്മദ് ആലുശൈഖ് 

ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് 

മക്ക - പരിശുദ്ധ ഹജ് കർമത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിന്റെ ഭാഗമായ അറഫ ഖുതുബ ഈ വർഷം നിർവഹിക്കുന്നതിന് ഉന്നത പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖിനെ നിയോഗിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. കിംഗ് സൽമാൻ ഹദീസ് കോംപ്ലക്‌സ് പ്രസിഡന്റ് ആയും ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് സേവനമനുഷ്ഠിച്ചുവരുന്നു. ഹദീസ് പഠന, ഗവേഷണ മേഖലയിലെ അതികായരിൽ ഒരാളാണ് ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ്. ഇസ്‌ലാമിക നവോത്ഥാന നായകൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ പേരമക്കളിൽ ഒരാളാണ് ഇദ്ദേഹം. 
2017 ലാണ് ഹദീസ് കോംപ്ലക്‌സ് പ്രസിഡന്റ് ആയി ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് തെരഞ്ഞെടുക്കപ്പെട്ടത്. ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ശരീഅ കോളേജിൽനിന്ന് ബിരുദവും സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് മാസ്റ്റർ ബിരുദവും നേടി പത്തു വർഷത്തോളം ശരീഅ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇരുപതു വർഷം മുമ്പ് ഫത്‌വാ ബോർഡ് അംഗമായി നിയോഗിക്കപ്പെട്ടു. പതിനാലു വർഷം മുമ്പാണ് ഉന്നത പണ്ഡിത സഭാംഗമായി നിയമിതനായത്. മാസങ്ങൾക്കു ശേഷം ഉന്നത പണ്ഡിതസഭക്കു കീഴിലെ സ്ഥിരം ഫത്‌വാ കമ്മിറ്റി അംഗമായും നിയമിക്കപ്പെട്ടു. റിയാദ് പ്രവിശ്യ ഔഖാഫ് കൗൺസിൽ പ്രസിഡന്റ് ആയും സേവനമനുഷ്ഠിക്കുന്നു. ഇരുപത്തിയെട്ടു വർഷമായി ദീറ ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖ് ജുമാ മസ്ജിദ് ഖതീബ് ആയും ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് സേവനമനുഷ്ഠിച്ചുവരുന്നു.

 

 

Latest News