Sorry, you need to enable JavaScript to visit this website.

ധർമ്മടം തുരുത്തിന് സമീപം റോപ്പ് പൊട്ടി കപ്പൽ തീരമണിഞ്ഞു

ധർമ്മടം തുരുത്തിന് സമീപം കപ്പൽ ലക്ഷ്യം തെറ്റിയെത്തിയപ്പോൾ

തലശ്ശേരി- പൊളിച്ചു നീക്കാനായി കൊണ്ടു പോകുകയായിരുന്ന ചെറുകപ്പൽ റോപ്പു പൊട്ടി തലശ്ശേരി ധർമ്മടം തുരുത്തിന് സമീപം കരയ്ക്കടുത്തു. വ്യാഴാഴ്ച കാലത്ത് ഒൻപതു മണിയോടെയാണ് അലക്ഷ്യമായി നീങ്ങുന്ന കപ്പൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മാലിദ്വീപിൽനിന്നും അഴീക്കലേക്ക് നിന്നും കൊണ്ടുപോകുകയായിരുന്നു ചെറുകപ്പൽ എന്ന് ധർമ്മടം പോലീസ് അറിയിച്ചു. കാലപ്പഴക്കത്താൽ പൊളിച്ചു നീക്കാനായി മറ്റൊരു കപ്പലിൽ കെട്ടി വലിച്ചു കൊണ്ടുപോകവെയാണ് ഉൾക്കടലിൽ ഇരു കപ്പലുകളും കടൽക്ഷോഭത്തിൽപ്പെട്ടത്. പൊളിക്കാൻ കൊണ്ടുപോവുന്ന കപ്പലിൽ ഉണ്ടായിരുന്ന മൂന്നുപേർ ഒപ്പമുണ്ടായിരുന്ന കപ്പലിൽ കയറിരക്ഷപ്പെട്ടതായാണ് വിവരം. തകരാറിലായ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ശക്തമായ കാറ്റിലും തിരയിലും പെട്ട് ധർമ്മടം തുരുത്തിന് തീരത്ത് കപ്പിൽ അടുക്കുകയായിരുന്നു. സംഭവവുമായിബന്ധപ്പെട്ട് തീരദേശ പോലീസും ധർമ്മടം പോലീസും സ്ഥലത്തെത്തി പരിശോധിച്ചു. സംഭവം അറിഞ്ഞ് നിരവധി പേർ ധർമ്മടം, മുഴപ്പിലങ്ങാട് കടലോരത്ത് എത്തിച്ചേർന്നു. 

Latest News