Sorry, you need to enable JavaScript to visit this website.

സംഝോത എക്‌സ്പ്രസ് പാതി വഴിയില്‍ നിര്‍ത്തി; യാത്രക്കാര്‍ മൂന്ന് മണിക്കൂറോളം കുടുങ്ങി

ന്യൂദല്‍ഹി- ഡ്രൈവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-പാക് ട്രെയിന്‍ സര്‍വീസായ സംഝോത എക്‌സ്പ്രസ് വാഗ അതിര്‍ത്തിയില്‍ മൂന്ന് മണിക്കൂറോളം നിര്‍ത്തിയിടേണ്ടി വന്നു.  ഇന്ത്യന്‍ സംഘം ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ യാണ് പാതിവഴിയിലായയാത്ര പുനരാരംഭിച്ചത്.

ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ടാക്കിയതിനും കശ്മീരിന്റെപ്രത്യേക പദവി എടുത്തു കളഞ്ഞതിനും പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താനും ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവെക്കാനും തീരുമാനിച്ചിരുന്നു. വ്യോപാത അടച്ചതിനു പിന്നാലെ സംഝോത എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തലാക്കുമെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് പ്രഖ്യാപിക്കുകയും ചെയ്തു.

അതേ സമയം പാക്കിസ്ഥാന്‍  റെയില്‍വേ സംഘം ഇന്ത്യന്‍ പോലീസിനെ ഭയന്നാണ് ഇന്ത്യയിലേക്ക് വരാതിരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.  മൂന്ന് ദിവസം മുമ്പ് മൂന്നു കിലോ ഹെറോയിനും രണ്ട് മൊബൈല്‍ ഫോണും വാഗാ അതിര്‍ത്തിയിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്തിരുന്നു. പാക്കിസ്ഥാന്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ് ലഹരി കടത്തിനു പിറകിലെന്ന് ഇന്റലിജന്‍സിനു വിവരം ലഭിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ അറസ്റ്റ് ഭയന്നാവാം പാക്കിസ്ഥാനി ട്രെയിന്‍ ഡ്രൈവര്‍ പാതിവഴിയില്‍ നിര്‍ത്തിയതെന്ന് കരുതന്നു.

 

Latest News