Sorry, you need to enable JavaScript to visit this website.

കനത്ത മഴ തുടരുന്നു; കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു; ഉരുൾപൊട്ടൽ വ്യാപകം

കോഴിക്കോട്- കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനതാവളത്തിൽ ഇറങ്ങേണ്ടിയിരുന്ന മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുലർച്ചെ നാലരക്ക് ഇറങ്ങേണ്ടിയിരുന്ന ബഹ്‌റൈൻ-കോഴിക്കോട് ഗൾഫ് എയർ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ഈ വിമാം കൊച്ചിയിൽനിന്ന് രാവിലെ ആറരക്ക് കോഴിക്കോടെത്തി ഏഴിന് ബഹ്‌റൈനിലേക്ക് തിരിച്ചുപോയി. പുലർച്ചെ 4.45 ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി-കോഴിക്കോട് ഇത്തിഹാദ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ഈ വിമാനത്തിന്റെ കോഴിക്കോട് അബുദാബി സർവീസ് റദ്ദാക്കുകയും ചെയ്തു.
രാവിലെ 10.55ന് കോഴിക്കോട് വിമാനതാവളത്തിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട് ദോഹ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഈ ജില്ലകളിലെല്ലാം ഉരുൾപൊട്ടലുമുണ്ടായി.
 

Latest News