Sorry, you need to enable JavaScript to visit this website.

മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ നിഷാദ് ഹസനെ കണ്ടെത്തി

തൃശൂര്‍- മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ യുവസംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ കൊടകരയില്‍ കണ്ടെത്തിയ നിഷാദ് ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പോലിസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഈ സിനിമയുടെ മുന്‍ നിര്‍മാതാവ് സി. ആര്‍ രണദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഭാര്യക്കൊപ്പം കാറില്‍ പോകുകയായിരുന്ന നിഷാദ് ഹസനെ പാവറട്ടിയില്‍ വെച്ച് ബുധനാഴ്ചയാണ്  തട്ടിക്കൊണ്ടുപോയത്. മുഖംമൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

Latest News