Sorry, you need to enable JavaScript to visit this website.

രണ്ടാഴ്ച്ചക്കിടെ ബിഹാറിൽ നടന്നത് 12 ആൾക്കൂട്ട ആക്രമണങ്ങൾ

പട്‌ന- ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വ്യാപകമായ രാജ്യത്ത് ബിഹാറിൽ മാത്രം രണ്ടാഴ്ച്ചക്കിടെ നടന്നത് 12 ആൾക്കൂട്ട ആക്രമണങ്ങൾ. 15 ദിവസത്തിനിടെ 12 ആൾക്കൂട്ട ആക്രമണങ്ങൾ അരങ്ങേറിയതായി ബിഹാർ പോലീസ് തന്നെയാണ് വെളിപ്പെടുത്തിയത്. ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർധിച്ചതോടെ പൊതുജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സേന. പന്ത്രണ്ടോളം ആൾക്കൂകൂട്ട ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് എ ഡി ജി ജിതേന്ദ്ര വാർത്താ ഏജൻസിയോട് വ്യക്തമാക്കി.  ഏതാനും ആക്രമണങ്ങൾ  പട്‌നയിലാണ് അരങ്ങേറിയത്. ഏതാനും കേസുകളിലെ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 
        അഭ്യൂഹങ്ങളുടെ പുറത്താണ് പല ആൾക്കൂട്ട ആക്രമണങ്ങളും അരങ്ങേറുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് അഭ്യൂഹങ്ങളിൽ വീഴാതിരിക്കാൻ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലും അഭ്യൂഹങ്ങൾ കണ്ടെത്തുകയോ സംശയാസ്പദമായ രീതിയിൽ വല്ലതും കാണുകയോ ചെയ്‌താൽ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ ഉടൻ അറിയിക്കാനുള്ള സന്ദേശമാണ് പോലീസ് നൽകുന്നത്. 

Latest News