ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ ഭീഷണി; ഒരു വർഷത്തിന് ശേഷം യുവാവ് പിടിയിൽ

റായ്‌പൂർ- അധ്യാപികയോട് സൗഹൃദം നടിച്ച് ഫോട്ടോകൾ കൈക്കലാക്കിയ ശേഷം മോർഫിംഗ് നടത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു. പരാതി നൽകിയതോടെ ഒളിവിൽ പോയ യുവാവിനെ ഒരു വർഷത്തിന് ശേഷമാണു പോലീസ്  പിടികൂടിയത്. ഛത്തീസ്‌ഗഡിലെ റായ്‌ഗർ ജില്ലയിലാണ് സംഭവം. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദത്തിലായി 31 കാരിയായ അധ്യാപികയുടെ ചിത്രങ്ങളാണ് യുവാവ് കൈക്കലാക്കിയത്. റെയിൽവേ സ്‌റ്റേഷനുകളിലും മറ്റും പോകുന്ന വേളയിൽ എടുത്ത ചിത്രങ്ങൾ പിന്നീട് മോർഫ് ചെയ്‌തു ബ്ളാക് മെയിൽ ചെയ്യാനായിരുന്നു യുവാവ് ശ്രമിച്ചിരുന്നത്. പിന്നീട് വീഡിയോ കോളിൽ ബന്ധപ്പെട്ടു അനാവശ്യ സംസാരത്തിലേർപ്പെടുകയും തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ മോർഫ് ചെയ്‌ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി.  തുടർന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്‌റ്റിൽ യുവതി പരാതി നൽകിയതോടെ ഒളിവിൽ പോയ യുവാവുവിനെ കഴിഞ ദിവസമാണ് പോലീസ് പൊക്കിയത്. 

Latest News