Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ റെയിൽവേയിൽ ഇനി സൗജന്യ വീഡിയോ ആസ്വദിച്ച് യാത്ര ചെയ്യാം

സൗജന്യമായി വീഡിയോ ആസ്വദിച്ചുള്ള യാത്രക്കൊരുങ്ങി ഇന്ത്യൻ റയിൽവേ. യാത്രക്കാർക്ക് ഇഷ്ടമുള്ള വീഡിയോ കാണാനുള്ള സംവിധാനമൊരുക്കിയുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് റയിൽവേ. ഉന്നത നിലവാരത്തിലുള്ള സിനിമകൾ അടക്കം കാണാനുള്ള സൗകര്യമാണ് ഉടൻ തന്നെ റെയിൽവേ അവതരിപ്പിക്കാനൊരുങ്ങുന്നത്. കൂടാതെ, ടി വി സീരിയലുകൾ, വാർത്തകൾ, വിവിധ ടി വി പ്രോഗ്രാമുകൾ എന്നിവ പണം മുടക്കാതെ തന്നെ മൊബൈലിലൂടെ കാണാനാകും. റെയിവേ സ്‌റ്റേഷനുകൾ  കൂടാതെ, ട്രെയിൻ യാത്രയിലുടനീളം സൗകര്യം ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിലവിൽ വിമാനയാത്രയിൽ നൽകുന്ന വിനോദനങ്ങളിലേതിന് സമാനമായ വിനോദമായിരിക്കും ഇന്ത്യൻ റയിൽവേ യാത്രക്കാർക്കായി ഒരുക്കുന്നത്. എന്നാൽ, എന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരികയെന്നത് വ്യക്തമല്ല. 
         "യാത്രക്കാർക് ഉടൻ തന്നെ ഇത് ആസ്വദിക്കാം, ഏവർക്കും ഏറെ പ്രിയപ്പെട്ടതായിരിക്കും പുതിയ സംവിധാനം", എന്നിങ്ങനെയാണ് ഇതേ കുറിച്ച് ഇന്ത്യൻ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റുകൾ. റെയിൽ ടെൽ  എന്ന കമ്പനിയാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. ട്രെയിൻ യാത്രക്കിടെ ബഫറിങ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക മീഡിയ സെർവറുകൾ കമ്പനി ട്രെയിനുകളിൽ ഘടിപ്പിക്കും. ഇതോടെ യാത്രക്കാർക്കു ഏറ്റവും നൂതനമായ രീതിയിൽ അതിവേഗ വീഡിയോകൾ കാണാൻ സാധിക്കുമെന്നും ഇന്ത്യൻ റെയിൽവെ അധികൃതർ ഫിനാൻഷ്യൽ എക്സ്‍പ്രസിനോട് വെളിപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തിൽ നെറ്റവർക്ക് സംവിധാനം നൽകുന്ന കമ്പനിയായ റെയിൽ ടെലിന്റെ സൗജന്യ വൈഫൈ സംവിധാനമുള്ള ഒരു സ്റ്റേഷനിൽ ഇത് ഉടൻ സംവിധാനിക്കും. ഇന്ത്യൻ റെയിൽവേയുടെ മുഖഛായ തന്നെ മാറ്റുന്ന ഏറ്റവും നൂതന സംവിധാനം ഏവരെയും ആകര്ഷിക്കുമെന്നാണ് റയിൽവേ കരുതുന്നത്. യാത്രക്കാർക്ക് സൗജന്യമായി നൽകുന്ന ഈ സേവനത്തിലൂടെ വരുമാന മാർഗ്ഗവും റെയിൽവേക്ക് തുറക്കപ്പെടുന്നുണ്ട്. വീഡിയോകൾക്കിടയിൽ നൽകുന്ന പരസ്യങ്ങളിലൂടെ വൻ വരുമാനമുണ്ടാക്കാമെന്നും റെയിൽവേ കണക്കു കൂട്ടുന്നുണ്ട്. കുറച്ചുകാലമായി പണിപ്പുരയിലായ പദ്ധതി ഒടുവിൽ അധികം താമസിയാതെ തന്നെ ഫലപ്രാപ്തിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.  

 

 

 

Latest News