Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് റെഡ് അലർട്ട്

കോഴിക്കോട് - ജില്ലയിൽ കനത്ത മഴ തുടരുകയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് 8 ന് റെഡ് അലർട്ടും ഓഗസ്റ്റ് 9 ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം മുൻകരുതൽ ശക്തമാക്കി. ജില്ലയിലെ കെ.എ.പി ബറ്റാലിയൻ ഉൾപ്പെടെ മുഴുവൻ പോലീസ് സേനയും ഫയർ ആൻഡ് റെസ്‌ക്യൂ, കെ.എസി.ഇ.ബി, പി.ഡബ്ല്യൂ.ഡി തുടങ്ങിയ വകുപ്പുകളും സജ്ജമാണ്. 
താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായി കൃത്യമായ ഇടവേളകളിൽ മഴയും കാറ്റും സംബന്ധിച്ചും അപകടങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ തയാറെടുപ്പുകൾ നടത്തുന്നു. 
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവരെ കണ്ടെത്തി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് അതത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.  ജില്ലയിൽ 10 ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 
 

Latest News