Sorry, you need to enable JavaScript to visit this website.

സ്റ്റുഡന്റ് വിസക്കാർക്ക് ആശ്രിത ലെവിയില്ല

റിയാദ് - വിദ്യാർഥി വിസയിൽ സ്ഥിരം ഇഖാമയിൽ സൗദിയിൽ കഴിയുന്ന വിദേശികളുടെ കുടുംബങ്ങൾക്ക് ആശ്രിത ലെവി ബാധകമല്ലെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമ ഫീസ് ബാധകമല്ലാത്ത വിഭാഗങ്ങളിൽ പെട്ടവർക്ക് ആശ്രിത ലെവിയും ബാധകമല്ലെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. ഇഖാമ നിയമത്തിലെ മൂന്നാം വകുപ്പിലെ രണ്ടും മൂന്നും ഖണ്ഡികകൾ ഇഖാമ ഫീസ് ബാധകമല്ലാത്ത വിഭാഗങ്ങളെ നിർണയിക്കുന്നുണ്ട്. 
വിദ്യാർഥികൾക്ക് അവരുടെ പഠന കാലത്തിൽ കൂടാത്ത കാലമോ നാലു വർഷമോ ഏതാണ് കുറവെങ്കിൽ അത്രയും കാലത്തേക്ക് സ്ഥിരം ഇഖാമ നൽകുന്നുണ്ട്. സർക്കാർ വകുപ്പുകളുമായും മന്ത്രാലയങ്ങളുമായും തൊഴിൽ കരാറിലേർപ്പെട്ടവർക്കും സ്ഥിരം ഇഖാമ നൽകുന്നുണ്ട്. തൊഴിൽ കരാർ കാലാവധിയോ നാലു വർഷമോ ഏതാണ് കുറവെങ്കിൽ അത്രയും കാലത്തെ കാലാവധിയുള്ള സ്ഥിരം ഇഖാമയാണ് ഇവർക്ക് അനുവദിക്കുന്നത്. ഇവർക്ക് ഇഖാമ ഫീസ് ബാധകമല്ല. അതുകൊണ്ടു തന്നെ ആശ്രിത ലെവിയും ബാധകമല്ല. വിദേശികളുമായുള്ള വിവാഹ ബന്ധത്തിൽ സൗദി വനിതകൾക്ക് പിറന്ന, സൗദി പൗരത്വം ലഭിക്കാത്ത മക്കൾ, സൗദി പൗരന്മാരുടെ വിദേശികളായ മാതാ ക്കൾ, സൗദി പൗരന്മാരുടെ വിധവകൾ- വിവാഹ മോചിതർ, റീ-എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോയ ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്ത ആശ്രിതർ, സ്ഥിരം ഇഖാമയുള്ള മറ്റു വിഭാഗക്കാർ എന്നിവർക്കും ആശ്രിത ലെവി ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 
 

Latest News