പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയെ കബളിപ്പിച്ച വിരുതന്‍ പിടിയില്‍; തട്ടിയത് 23 ലക്ഷം

ചണ്ഡീഗ്ഢ്- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയും കോണ്‍ഗ്രസ് എം.പിയുമായ പ്രണീത് കൗറിനെ ഓണ്‍ലൈനിലൂടെ കബളിപ്പിച്ച് 23 ലക്ഷം രൂപ തട്ടി.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജരാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന്  പണം കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പ്രതിയോടൊപ്പം മറ്റു ചിലരും അറസ്റ്റിലായിട്ടുണ്ട്.

കൗര്‍ ദല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതെന്ന് പാട്യാല പോലീസ് പറഞ്ഞു. ബാങ്ക് മാനേജറാണെന്ന് പറഞ്ഞ് വിളിച്ചയാള്‍ക്ക് പ്രണീത് കൗര്‍ ബാങ്ക് അക്കൗണ്ട് നമ്പറും എ.ടി.എം പിന്‍ നമ്പറും പിന്നിട് എസ്.എം.എസ് ആയി ലഭിച്ച ഒ.ടി.പിയും നല്‍കുകയായിരുന്നു.

അക്കൗണ്ടില്‍നിന്ന് 23 ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്തതായി എസ്.എം.എസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.  ഉടന്‍ തന്നെ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

 

Latest News