മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒൻപതുകാരൻ മരിച്ചു

മലപ്പുറം- പെരിന്തൽമണ്ണക്ക് സമീപം തിരൂർക്കാട്ട് കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒൻപതുവയസുകാരൻ മരിച്ചു. പാലക്കാട് പുതുനഗരം മേലേക്കാട് അബൂതാഹിറിന്റെ മകൻ ആദിലാണ് മരിച്ചത്. തിരൂർക്കാട് ഐ.ടി.സിക്ക് സമീപം പുലർച്ചെ മൂന്നിനായിരുന്നു അപകടം. ആദിലിന്റെ ഉമ്മയെ കോഴിക്കോട് വിമാനതാവളത്തിൽ വിട്ട് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിരെവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിലിനെയും പിതാവ് അബൂ താഹിറിനെയും മറ്റ് രണ്ടു കുട്ടികളെയും ഉടൻ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് ആദിൽ മരിച്ചത്. 
 

Latest News