അമേരിക്കയില്‍ കവര്‍ച്ചക്കാരന്‍ മലയാളിയെ കൊലപ്പെടുത്തി

കോട്ടയം- അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബാങ്ക് കൊള്ളയടിച്ചയാള്‍ വാഹനം തട്ടിയെടുക്കാന്‍ മലയാളിയെ കൊലപ്പെടുത്തി. കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയിലാണ് (68) കൊല്ലപ്പെട്ടത്.
ഫ്‌ളോറിഡ ഹൈവേ 60 നു സമീപത്തെ സെന്റര്‍ സ്റ്റേറ്റ് ബാങ്ക്  കൊള്ളയടിച്ച ശേഷം പുറത്തേക്കു വന്ന ജെയ്‌സണ്‍ ഹനസന്‍ ജൂനിയര്‍(36) എന്നയാളാണ് മാത്യുവിനെ കൊല പ്പെടുത്തിയത്.  

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് കൊള്ളയടിച്ച പണവുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തോക്കു ചൂണ്ടി അക്രമി മാത്യുവിന്റെ എസ്യുവി തട്ടിയെടുക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ മാത്യുവിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടയില്‍  വൈകിട്ട് നാലു മണിയോടെ  കവര്‍ച്ച ചെയ്ത ബാങ്കില്‍നിന്ന് കുറച്ചകലെ   സേക്രട്  ഹാര്‍ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിറകിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Latest News