സുഷമ സ്വരാജിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ 70 മിനിറ്റ് കഠിന ശ്രമം നടത്തി

ന്യൂദല്‍ഹി- ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ എത്തിച്ച മുന്‍ വിദേശ മന്ത്രി സുഷമ സ്വരാജിനെ രക്ഷപ്പെടുത്താന്‍  ഡോക്ടര്‍മാര്‍ 70 മിനിറ്റോളം പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് ആശുപത്രി വക്താവ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സുഷമ സ്വരാജിന് അസ്വസ്ഥതയും നെഞ്ച് വേദനയും അനുഭവപ്പെട്ടത്. ഉടന്‍ തന്നെ തലസ്ഥാനത്തെ എയിംസില്‍ എത്തിച്ചു. ഒമ്പതരയോടെ അവരെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു സംഘംതന്നെ എത്തുകയും ചെയ്തു.

ഡോക്ടര്‍മാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തി രാത്രി 10.50 ഓടെ അവര്‍ അന്ത്യശ്വാസം വലിച്ചുവെന്ന് എയിംസ് ഔദ്യോഗിക വക്താവ് പറഞ്ഞു.

പന്ത്രണ്ടേ കാലോടെ മൃതദേഹം ജന്‍പഥ് റോഡിലെ ധവാന്‍ ബില്‍ഡിംഗിലെത്തിച്ചു. കഴിഞ്ഞ മാസമാണ് സുഷമ ഇവിടേക്ക് താമസം മാറിയത്.

 

Latest News