ദൽഹി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ബുള്ളറ്റുകൾ പിടികൂടി

ന്യൂദൽഹി- ദൽഹി രാജ്യാന്തര വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര യാത്രക്കാരനിൽ നിന്നും നാല് ബുള്ളറ്റുകൾ പിടികൂടി. ബാങ്കോങിൽ നിന്നുമെത്തിയ യാത്രകാരനെയാണ് സുരക്ഷാ സേന പിടികൂടിയത്. ഇയാളുടെ ജാക്കറ്റില്‍ നിന്നാണ് നാല് ബുള്ളറ്റുകൾ കണ്ടെടുത്തത്. കുടുതല്‍ അന്വേഷണത്തിനായി ഇയാളെ പോലീസിനു കൈമാറിയിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കെയാണ് സംഭവം.
 

Latest News