Sorry, you need to enable JavaScript to visit this website.

ബംഗാളിൽ തൃണമൂൽ പഞ്ചായത്തംഗം വെടിയേറ്റ് മരിച്ചു

കൊൽക്കത്ത- പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗമായ ജഹാംഗീർ ഷെയ്ഖ് (40) ആണ് മുർഷിദാബാദിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്നു കാൻഡി പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, കൊലപാതകത്തെ കുറിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും രാഷ്‌ട്രീയ പകപോക്കലാണോ വ്യക്തി വൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്ന് കണ്ടത്തുന്നതിനായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 

Latest News