ശ്രീ റാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ റിമാന്റിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമന് ജാമ്യം. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി. മദ്യപിച്ച് വാഹനമോടിച്ചു എന്ന പരാതിയിൽ എന്ത് തെളിവാണുള്ളതെന്ന് രാവിലെ തന്നെ കോടതി ചോദിച്ചിരുന്നു. ശക്തമായ തെളിവുണ്ടെന്നും രഹസ്യമൊഴിയുണ്ടെന്നും പോലീസ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.
 

Latest News