കശ്മീരിനെ വലിച്ചുകീറിയല്ല ദേശീയോദ്ഗ്രഥനം നടപ്പാക്കേണ്ടത്-രാഹുൽ ഗാന്ധി

ന്യൂദൽഹി- ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കാനും ഭരണഘടന നൽകിയ പ്രത്യേക പരിരക്ഷ ഒഴിവാക്കിയുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെ ലംഘിച്ചും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്. ഇന്ത്യ നിർമിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ്.അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിർവഹണ അധികാരം ദുർവിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീർക്കുന്നത് പോലെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


 

Latest News