കശ്മീര്‍ സാധാരണനിലയില്‍; അജിത് ഡോവല്‍ റിപ്പോര്‍ട്ട് നല്‍കി

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരാണ നിലയിലാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി. പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള താഴ്‌വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡോവല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം കശ്മീരികള്‍ വ്യാപകമായി സ്വാഗതം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്നും ജമ്മു കശ്മീരില്‍ തികഞ്ഞ സമാധാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എവിടേയും പ്രതിഷേധവും സമരവും ഇല്ലെന്നും ജനങ്ങള്‍ അവശ്യ ജോലികളില്‍ വ്യാപൃതരാണെന്നും അജിത് ഡോവല്‍ അറിയിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ച കശ്മീരിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വലിയ സുരക്ഷാ വലയത്തിലാണ്.

 

Latest News