Sorry, you need to enable JavaScript to visit this website.

സ്തീപുരുഷന്മാരുടെ  പെൻഷൻ പ്രായം ഏകീകരിച്ചു

റിയാദ് - സ്ത്രീപുരുഷന്മാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിച്ച് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) നിയമത്തിലെ 38 ാം വകുപ്പ് ഭേദഗതി ചെയ്തതായി ഗോസി അറിയിച്ചു. വനിത, പുരുഷ ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കാൻ ഗോസി നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് രാജാവ് ഉത്തരവിട്ടിരുന്നു. ഇത് ഈ മാസം രണ്ടു മുതൽ നടപ്പാക്കിത്തുടങ്ങി. 
പഴയ നിയമം അനുസരിച്ച് 55 വയസ്സ് പൂർത്തിയാകുന്ന, പത്തു വർഷത്തിൽ കുറയാത്ത ഗോസി വരി കാലാവധിയുള്ള വനിതകൾക്ക് സർവീസിൽ നിന്ന് വിരമിക്കുന്നതിനും പെൻഷൻ ലഭിക്കുന്നതിനും അവകാശമുണ്ടായിരുന്നു. 55 വയസ്സ് പൂർത്തിയാകുന്ന മുറക്ക് വനിതാ ജീവനക്കാരെ ചില തൊഴിലുടമകൾ അകറ്റിനിർത്തുന്നതിനാൽ തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം കുറയുന്നതിന് ഇത് ഭാഗിക കാരണമായിരുന്നു. 
പുതിയ ഭേദഗതി പെൻഷൻ പ്രായത്തിൽ സ്ത്രീപുരുഷ ജീവനക്കാർക്കിടയിൽ സമത്വം ഉറപ്പു വരുത്തുകയും വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പറഞ്ഞു. 

 

Latest News