Sorry, you need to enable JavaScript to visit this website.

ഹാജിമാർക്ക് താമസ സൗകര്യം:  59 കെട്ടിടങ്ങൾക്ക് വിലക്ക്‌

മക്ക- വിദേശങ്ങളിൽനിന്നുള്ള ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നതിൽനിന്ന് 59 കെട്ടിടങ്ങളെ പാർപ്പിട കമ്മിറ്റി അകറ്റി നിർത്തി. ഹാജിമാർക്ക് താമസ സൗകര്യം നൽകുന്നതിനുള്ള ലൈസൻസിനായി ഈ കെട്ടിടങ്ങളുടെ ഉടമകൾ അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഫീൽഡ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ കെട്ടിടങ്ങളിൽ സാങ്കേതിക നിയമലംഘനങ്ങൾ കണ്ടെത്തിയതും നിശ്ചിത സമയത്തിനകം അപേക്ഷകർ കമ്മിറ്റിയെ സമീപിക്കാത്തതും സുരക്ഷാ വ്യവസ്ഥകൾ പൂർണമല്ലാത്തതുമാണ് കെട്ടിടങ്ങൾ അകറ്റിനിർത്തുന്നതിന് പ്രധാന കാരണങ്ങൾ. 
ഹജ് തീർഥാടകരെ പാർപ്പിക്കുന്നതിന് കെട്ടിടങ്ങൾ വാടകക്ക് നൽകുന്നതിന് ആഗ്രഹിക്കുന്ന ഉടമകളിൽനിന്ന് മുഹറം ആദ്യം മുതൽ ഹജ് പാർപ്പിട കമ്മിറ്റി അപേക്ഷകൾ സ്വീകരിക്കല്‌റപ തുടങ്ങിയിരുന്നു. റജബ് അവസാനം വരെയാണ് അപേക്ഷകൾ സമർപ്പിക്കുന്നതിന് ആദ്യം സമയം അനുവദിച്ചിരുന്നത്. ഇതിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കഴിയാത്തവർക്കു വേണ്ടി ശവ്വാൽ 30 വരെ പിന്നീട് സമയം നീട്ടിനൽകി. ഈ വർഷം മക്കയിൽ ആകെ 3297 കെട്ടിടങ്ങൾക്കാണ് ഹജ് തീർഥാടകരെ പാർപ്പിക്കുന്നതിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ഈ കെട്ടിടങ്ങളിൽ ആകെ 13,98,085 തീർഥാടകരെ പാർപ്പിക്കുന്നതിന് ശേഷിയുണ്ട്.  

Latest News