അഖില്‍ വധശ്രമക്കേസ് പ്രതികളെ പോലീസ് റാങ്ക് ലിസ്റ്റില്‍നിന്ന് ഒഴിവാക്കി

ശിവരഞ്ജിത്, നസീം

തിരുവനന്തപുരം-പിഎസ്‌സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കൃത്രിമം നടത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നീ ഉദ്യോഗാര്‍ഥികളെ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ പിഎസ്‌സി തീരുമാനിച്ചു.
പി.എസ്.സി സെലക് ഷന്‍ പ്രക്രിയയില്‍നിന്ന് ഇവരെ സ്ഥിരമായി അയോഗ്യരാക്കാനും തീരുമാനമായി. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവത്തിലെ പ്രതികളാണ് മൂന്നുപേരും.

https://www.malayalamnewsdaily.com/sites/default/files/2019/08/05/psc.jpeg

 

Latest News