Sorry, you need to enable JavaScript to visit this website.

ലിബിയയിൽ യാത്രാ വിമാനം ബോംബാക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു

ട്രിപ്പോളി- ലിബിയയിൽ യാത്രാ വിമാനം ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. വിമാന കമ്പനി അധികൃതരാണ് വൻ അപകടത്തിൽ രക്ഷപ്പെട്ട സംഭവം പുറത്തു വിട്ടത്. കനത്ത സംഘർഷം നടക്കുന്ന തലസ്ഥാന നഗരിയിലെ വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങവേയാണ് 124 യാത്രക്കാരുമായെത്തിയ വിമാനം ബോബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇറങ്ങാനൊരുങ്ങവേ പൈലറ്റിന്റെ മനസ്സാന്നിധ്യം മൂലം ബോബേറിൽ നിന്നും വിമാനം രക്ഷപ്പെട്ടതെന്നു എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ബെൻഗാസിയിൽ നിന്ന് യാത്രക്കാരുമായി വരിയകയായിരുന്നു വിമാനം. സംഭവത്തെ തുടർന്ന് ഈ വിമാന റൂട്ട് സിവിൽ ഏവിയേഷൻ അധികൃതർ അടച്ചു. ബോംബിന്റെ ഉത്ഭവമോ മറ്റു കാര്യങ്ങളോ  വ്യക്തമല്ല.സംഭവത്തിൻെറ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ല. 

Latest News