Sorry, you need to enable JavaScript to visit this website.

സ്റ്റാർട്ടപ്പിന് കരുത്തേകാൻ വനിതാ  പങ്കാളിത്തം അനിവാര്യം -വിദഗ്ധർ 

കൊച്ചിയിൽ നടന്ന വനിതാ സ്റ്റാർട്ടപ് സംരംഭക ഉച്ചകോടിയിൽ നിന്ന് 

ഏവരേയും ഉൾക്കൊള്ളിച്ച് രാജ്യത്തെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിന് പ്രോത്സാഹനമേകാൻ വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്ക് മികച്ച അവസരങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. നിരവധി നൂതന സാങ്കേതിക ഉൽപന്നങ്ങൾക്ക് രൂപം നൽകാൻ രാജ്യത്ത് ഇത്തരമൊരു ദൗത്യം സുപ്രധാനമാണെന്നും കളമശ്ശേരി സംയോജിത സ്റ്റാർട്ടപ് സമുച്ചയത്തിൽ നടന്ന വനിതാ സ്റ്റാർട്ടപ് സംരംഭക ഉച്ചകോടിയിൽ വിദഗ്ധർ പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളിക്കുക എന്നത് മൂല്യങ്ങളും  ലാഭവും ലക്ഷ്യമാക്കിയുള്ള കോർപറേറ്റ് ലോകത്തിൽ സുപ്രധാന ഘടകമാണ്.  തൊഴിലിൽ വനിതകളെ ഉൾപ്പെടുത്തിയില്ലെങ്കിൽ തൊഴിൽ വിഭവ ശേഷി എവിടെ നിന്നാണ്  ലഭിക്കുകയെന്ന് സീമെൻസ് കോർപറേറ്റ് സിറ്റിസൺഷിപ്പ് ആൻഡ് സസ്‌റ്റെയിനബിലിറ്റി  മേധാവി  അനുപം നിധി ചോദിച്ചു. 
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യഅവസരങ്ങൾ സൃഷ്ടിക്കുന്നതിനും മാർഗനിർദേശം ലഭ്യമാക്കുന്നതിനും വേദിയൊരുക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിനു കീഴിലുള്ള ഇന്ത്യൻ വിമെൻ നെറ്റ്‌വർക്കുമായി സഹകരിച്ചു നടത്തിയ സമ്മേളനത്തിൽ അവർ പറഞ്ഞു.


ബ്രസീൽ, ചൈന, ഇന്തോനേഷ്യ എന്നീ വളരുന്ന  വിപണികളിൽ നിന്നും വിഭിന്നമായി ഇന്ത്യയിലെ തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യം വളരെ കുറവാണെന്ന് ലോക ബാങ്ക് സീനിയർ ഇക്കണോമിസ്റ്റ് ശ്രയാന ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.  മെയ് മാസത്തിൽ പുറത്തിറങ്ങിയ ലേബർ സർവേ പ്രകാരം  2018 ൽ നഗരങ്ങളിലെ തൊഴിലിടങ്ങളിലുള്ള വനിതാ പ്രാതിനിധ്യം 16 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 18.2 ശതമാനവുമാണ്.  2004 ൽ 33 ശതമാനമായിരുന്നതാണ് ഇപ്പോൾ 18 ശതമാനമായി കുറഞ്ഞത്. 
മാർഗനിർദേശത്തിന്റെ അഭാവം, അയവില്ലാത്ത സമയക്രമം, കുറഞ്ഞ ശമ്പളം, വ്യക്തിപരമായ കാര്യങ്ങൾ എന്നിവയാണ് തൊഴിലിടങ്ങളിൽ സഹകരിക്കുന്നതിൽ നിന്നും വനിതകളെ അകറ്റുന്നത്. ഉൾപ്പെടുത്തലുകൾക്കുള്ള ഇളവുകൾക്കായി സമ്മർദം ചെലുത്തുമ്പോൾ ഭിന്നലിംഗക്കാർക്കോ വനിതകൾക്കോ ഉള്ള അവകാശങ്ങൾക്കായാലും ഏതൊരു സമൂഹത്തിന്റെയും  ശബ്ദം ഉയർത്തലാണ് പ്രധാനമെന്ന് മി ടൂ പ്രചാരണങ്ങളെ മുൻനിർത്തി അവർ പറഞ്ഞു. 
എല്ലാവരെയും ഉൾപ്പെടുത്തുമ്പോൾ ആൺപെൺ ഭേദം ശ്രദ്ധ നേടുമെന്ന്  ഐബിഎം  ക്ലൗഡ് ടെക്‌നിക്കൽ സെയിൽസ് ആൻഡ് ആർക്കിടെക്ചർ ഇന്ത്യ/ എസ് എ  കൺട്രി ലീഡർ സീമാ കുമാർ പറഞ്ഞു. ലോകത്താകമാനമുള്ള വമ്പൻ സ്ഥാപനങ്ങളിൽ വൈവിധ്യമാണ് ഒരു മാനദണ്ഡമെന്നത് നേട്ടവുമാണ്. 
ഫോബ്‌സ് ഇന്ത്യ സബ്എഡിറ്റർ നന്ദിക ത്രിപാഠി ചർച്ചയുടെ മോഡറേറ്ററായിരുന്നു. വിമൻ ഇൻ ബിസിനസ്  എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഐഎഎൻ സഹ സ്ഥാപക പദ്മരാജാരൂപരേൽ, ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാര്യർ, ബ്രാൻഡ് സർക്കിൾ സ്ഥാപക സിഇഒ മാളവിക ആർ ഹരിത എന്നിവർ പങ്കെടുത്തു.

 

 

 

Latest News