Sorry, you need to enable JavaScript to visit this website.

വെള്ളച്ചാട്ടം കാണാനെത്തിയ പ്രവാസി കാർ നദിയിൽ വീണു മരിച്ചു

മുംബൈ- പൂനെയിൽ വെള്ളച്ചാട്ടം കാണാനെത്തിയ മലയാളി കാർ നദിയിൽ വീണു മരിച്ചു. അമേരിക്കൻ പ്രവാസിയായ വൈശാഖ് നമ്പ്യാരാ(38)ണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം കൂട്ടുകാരൻ നിതിൻ  ഷേലാറും(37) നദിയിൽ വീണു മരിച്ചു. രണ്ടു വാഹനങ്ങളിലായി പൂനെയിൽനിന്ന് കൊയ്‌നയിലേക്ക് പുറപ്പെട്ട ആറംഗസംഘത്തിന്റെ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്. പാലത്തിന്റെ തിട്ടിൽ ഇടിച്ച കാർ നദിയിലേക്ക് മറിയുകയായിരുന്നു. നദിയിലെ കൂറ്റൻ പാറക്കെട്ടിലേക്കാണ് കാർ മറിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. കനത്ത മഴ കാരണം തിരച്ചിൽ പ്രയാസമാണെന്നും പോലീസ് അറിയിച്ചു.
 

Latest News