Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് താൽപര്യമില്ലാത്ത കശ്മീരിന്‍റെ 370, 35 എ വകുപ്പ്

ന്യൂദൽഹി- കശ്മീരികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിളാണ് 35 എ. അതിർത്തി സംസ്ഥാനമായ കശ്മീരിലെ സർക്കാർ ജോലി, ഭൂമി ഇടപാടുകൾ, സ്‌കോളർഷിപ്പുകൾ, മറ്റു പൊതു പദ്ധതികൾ എന്നിവയുടെയെല്ലാം ഗുണഭോക്താക്കൾ കശ്മീരികൾ മാത്രമായിരിക്കണമെന്നാണ് ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നത്. മറ്റൊരു ആർട്ടിക്കിളാണ് 370. ഇത് റദ്ദാക്കി കേന്ദ്രസർക്കാർ ഉത്തരിവിട്ടു. ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.
ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിലാണ് 370-ാം വകുപ്പ് കൊണ്ടുവന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകൾക്കും പ്രത്യേകം അവകാശപദവി നൽകിയിട്ടുണ്ട്. 
1954ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ നിർദേശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആർട്ടിക്കിൾ 35എ ഭരണഘടനയിൽ എഴുതിച്ചേർത്തത്. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാന മേഖലകളിലുള്ളവർക്ക് പ്രത്യേക അവകാശം നൽകുന്ന വകുപ്പാണിത്. ജമ്മു കശ്മീരിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന കരാർ 1952ൽ നെഹ്‌റുവും കശ്മീർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലയും ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് 1954ലെ ആർട്ടിക്കിൾ 35എ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. 
ആർട്ടിക്കിൾ 35എ, 370 എന്നിവയുടെ നിയമസാധുത ചോദ്യം ചെയ്ത് ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന വി ദി സിറ്റിസൺ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കശ്മീരിനെ ഇന്ത്യയോട് ചേർക്കുന്ന സമയം താൽക്കാലികമായുണ്ടാക്കിയ ഈ വകുപ്പുകൾ റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

Latest News