ന്യൂദല്‍ഹി- ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370 ാം അനുഛേദം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം വക വെക്കാതെയാണ് സര്‍ക്കാരിന്റെ നടപടി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം കൈക്കോണ്ടത്.
1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പിനെ ബി.ജെ.പി എതിര്‍ത്തു വരികയായിരുന്നു. പ്രത്യേക പദവി റദ്ദാക്കുമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വാഗ്ദനം ചെയ്തിരുന്നു.






