Sorry, you need to enable JavaScript to visit this website.

ഒഡീഷക്കാര്‍ മലയാളം പഠിപ്പിക്കും; തുടക്കം കാസര്‍കോട്ട്

തിരുവനന്തപുരം- സാക്ഷരതാ മിഷന്റെ 'ചങ്ങാതി' മലയാള പഠനപദ്ധതിയില്‍ ഭാഷാ പരിശീലകരായി ഇതരസംസ്ഥാനക്കാര്‍ എത്തുന്നു. പദ്ധതിയുടെ ആദ്യഘട്ടം കാസര്‍കോട് ആരംഭിക്കും. ഇതിനായി എട്ട് ഒഡിഷക്കാരെയാണ് നിയമിച്ചിരിക്കുന്നത്. മറുനാടന്‍ തൊഴിലാളികളില്‍ ഭാഷ പഠിക്കാനുള്ള താല്‍പര്യം വര്‍ധിച്ചതിനെ തുടര്‍ന്നാണ് അവരില്‍നിന്നു തന്നെ പരിശീലകരേയും കണ്ടെത്തുന്നത്.
14 ജില്ലകളിലും തെരഞ്ഞെടുത്ത ഒരു തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 145 സ്ത്രീകളടക്കം 2886 ആളുകള്‍ മലയാളം പഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ പങ്കാളിത്തം കൂടിയിരുന്നു.  പരിശീലകര്‍ക്ക് മാസം 3000 രൂപയാണ് വേതനം. ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ വെച്ച് നാലു മാസം കൊണ്ട് തൊഴിലാളികളെ മലയാളം പഠിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതിക്കായി തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങള്‍
തിരുവനന്തപുരം- പഴയക്കുന്നുമേല്‍, കൊല്ലം -മയ്യനാട്, ആലപ്പുഴ- പാണാവള്ളി, കോട്ടയം- വാഴൂര്‍, പത്തനംതിട്ടം- ഇലന്തൂര്‍, എറണാകുളം -നെടുമ്പാശ്ശേരി, തൃശ്ശൂര്‍ -കൈപ്പറമ്പ്, കോഴിക്കോട് -ഒളവണ്ണ, മലപ്പുറം -തിരൂരങ്ങാടി നഗരസഭ, പാലക്കാട്- വാണിയംകുളം, ഇടുക്കി- തൊടുപുഴ നഗരസഭ, വയനാട്- സുല്‍ത്താന്‍ ബത്തേരി നഗരസഭ, കണ്ണൂര്‍- നാറാത്ത്, കാസര്‍കോട്- ചെങ്കള

 

Latest News