Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൈദരാബാദിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് 13 മരണം

ഹൈദരാബാദ്- ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് പതിമൂന്നു പേർ മരിച്ചു. ഇതിൽ ഏഴുപേർ സ്‌ത്രീകളാണ്‌. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു. ഹൈദരാബാദിലെ മഹാനഗർ ജില്ലയിൽ കൊട്ടപ്പള്ളി വില്ലേജിലെ റോഡിലാണ് അപകടം അരങ്ങേറിയത്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരാണ് അപകടത്തിൽ മരിച്ചവർ.  എതിർദിശയിൽ അമിത വേഗതയിലെത്തിയ ട്രക്ക് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ മേൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരിൽ 12 പേർ തൽക്ഷണം മരിച്ചതായി പോലീസ് പറഞ്ഞു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. 
          കൊട്ടപ്പള്ളി ഗ്രാമത്തിലെ കൃഷിയിടങ്ങളിലെ ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷയിൽ 17 കൃഷിത്തൊഴിലാളികളും ഡ്രൈവറും ഇൾപ്പെടെ പതിനെട്ടു പേരാണുണ്ടായിരുന്നതെന്നു മഹ്ബൂബ് നഗർ ജില്ലാ പോലീസ് സൂപ്രണ്ട് രമ രാജേശ്വരി പറഞ്ഞു. അപകടത്തിന് കാരണമായ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യ മന്ത്രി കെ ചന്ദ്രശേഖർ റാവു അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകാൻ ഉത്തരവിട്ടു. അതേസമയം, നീതി ലഭിക്കണമെന്നാവശ്യപ്പെട് മരിച്ചവരുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ചു. 

Latest News