പട്‌ന- യുവതിയെ ചൊല്ലിയ കേസിൽ വിദേശത്ത് തൊഴിലെടുക്കുന്ന യുവാവിന്റെ പിതാവിനെയും ബന്ധുക്കളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഹാഫിസ് ഇക്‌റാമുൽ ഹഖിന്റെ പിതാവ് നൂറുല്‍ ഹുദയെയാണ് തെക്കന്‍ ബീഹാര്‍ ജില്ലയില പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ യുവതിയെ മൊഴി ചൊല്ലിയന്ന കേസിലാണ് യുവാവിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്. യുവാവിന്റെ ഭാര്യ ഫര്‍സാന ഖതൂന്റെ പരാതിയിയുമായി എത്തിയതോടെയാണ് മുത്തലാഖ് നിരോധന നിയമം മൂലം അറസ്‌റ്റ് ചെയ്‌തതെന്ന് പോലീസ് ഉദ്യോഗസ്ഥ ഉദ്യോഗസ്ഥ പ്രേമലത ഭുപശ്രീ പറഞ്ഞു. 2013 ൽ വിവാഹിതരായ ഇവർ സ്‌ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ടിരുന്നതായി പ്രേമലത പറഞ്ഞു.
2017 ൽ യുവതി ഇരട്ടകൾക്ക് ജന്മം നൽകിയതോടെ ഇവർക്കെതിരെയുള്ള പീഡനം അസഹ്യമായെന്നും ഭർത്താവിന്റെ മാതാപിതാക്കളെ കൂടുതൽ പ്രകോപ്പിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയതായി പ്രേമലത കൂട്ടിച്ചർത്തു. തന്റെ വീട്ടിൽ നിന്നും രണ്ടു ലക്ഷം രൂപ സ്‌ത്രീധനമായി എത്തിക്കാൻ ഭർത്താവിന്റെ മാതാപിതാക്കൾ നിർബന്ധിച്ചെന്നും ഒടുവിൽ ഒരു ഒരിക്കൽ ഭർത്താവിനെ വിളിച്ച് അദ്ദേഹത്തിന്റെ മാതാവ് തന്നെ തലാഖ് ചൊല്ലാൻ പ്രേരിപ്പിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് ഭർത്താവ് ഫോൺ വിളിക്കുന്ന അവസരത്തിൽ ഫോണിൽ തലാഖ് ചൊല്ലുകയായിരുന്നു. യുവതിയെ രാത്രിയോടെ തന്നെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്‌തു. പോലീസിൽ പരാതിയുമായി ചെന്നതിനെ തുടർന്ന് ഭർത്താവിന്റെ പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു ജയിലിടച്ചു. മറ്റു ബന്ധുക്കൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .






