കൈറോ- ഈജിപ്‌തിലെ തലസ്ഥാന നഗരിയായ കൈറോയിൽ സ്‌ഫോടനത്തൽ പതിനേഴു പേർ കൊല്ലപ്പെട്ടു. ഇവിടെ നാഷണൽ ക്യാൻസർ സെന്ററിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സ്‌ഫോടനം നടന്നതെന്ന് ഈജിപ്‌ത് ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. തീരപ്രദേശത്തെ ട്രാഫിക് വകവെക്കാതെ ഓടിച്ചെത്തിയ കാർ മറ്റു മൂന്നു കാറുകളിൽ ഇടിച്ചാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തെ തുടർന്നു ക്യാൻസർ സെന്റർ കോളജിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ വ്യക്തമാക്കി. ആശുപത്രിയിലെ രോഗികളുൾപ്പെടെ മുഴുവൻ പേരെ സുരക്ഷിതമായി മാറ്റിയതായും രോഗികളെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.