ന്യൂദൽഹി- വ്യത്യസ്‌ത ജാതിയിൽ പെട്ട യുവാവുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുമെന്ന് തീരുമാനിക്കുകയും ചെയ്‌ത യുവതിയെ പിതാവ് കൊലപ്പെടുത്തി. ദൽഹിയിലെ സിംഗു അതിർത്തിയിലാണ് സംഭവം. പിതാവ് മറ്റൊരു യുവാവിനെ കണ്ടെത്തുകയും വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്‌തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിതാവിന്റെ ആവശ്യം നിരസിച്ച യുവതി താൻ പ്രണയിക്കുന്ന മറ്റൊരു സമുദായത്തിലെ യുവാവുമായി മാത്രമേ വിവാഹം കഴിക്കുമായുള്ളൂവെന്നു തീർത്തു പറഞ്ഞു.
കഴിഞ്ഞയാഴ്ച്ചയാണ് യുവതിയുമായി വിവാഹം നടത്താൻ മറ്റൊരു യുവാവുമായി യുവതിയുടെ വീട്ടുകാർ ഒരുങ്ങിയത്. ഇതോടെ യുവതി ഇത് എതിർക്കുകയും തന്റെ കാമുകനുമായി മാത്രമേ വിവാഹം കഴിക്കൂവെന്നു തീർത്തു പറയുകയും ചെയ്‌തു. എന്നാൽ, വ്യത്യസ്‌ത സമുദായത്തിൽ പെട്ട യുവാവുമായാണ് യുവതി പ്രണയത്തിലാണെന്നതിനാൽ യുവതിയുടെ വീട്ടുകാർ ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. തുടർന്ന് അരിശം പൂണ്ട പിതാവ് യുവതി വീട്ടിൽ കിടന്നുറങ്ങു അവസരത്തിൽ യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയെ സംസ്‌കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.